മലയാളത്തിൻ്റെ അനശ്വര കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 74 ആം ചരമദിനാചരണം കുറ്റ്യാട്ടൂർ എ .എൽ .പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു
മലയാളത്തിൻ്റെ അനശ്വര കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 74 ആം ചരമദിനാചരണം കുറ്റ്യാട്ടൂർ എ .എൽ .പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാരംഗം ക്ലബ് കൺവീനർ അശ്വിൻ കൃഷ്ണയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പതിപ്പ് സീനിയർ അസിസ്റ്റൻറ് പി.കെ ശ്രീജ പ്രകാശനം ചെയ്തു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ ദൃശ്യാവിഷ്കാരം അദ്വൈത് ,അക്ഷയ്നി എന്നിവരും കവിതയുടെ ആശയാവതരണം ആരോൺ സതീശനും നിർവ്വഹിച്ചു.. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ.വിനോദ് മാസ്റ്റർ, ഷമീറ എം.കെ, ഷൈറ.കെ, ഹരീഷ് കുമാർ എ, അഖില പി.എസ്, ഗ്രീഷ്മ കെ.കെ, ജീന.കെ, പ്രണവ് ഇ.വി, മിഥുൻ മോഹനൻ കെ.വി, അമർനാഥ് പടിക്കൽ എന്നിവർ നേതൃത്വം നൽകി.