Latest News From Kannur

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ ലോക കേരള സഭ ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ ലോക കേരള സഭ ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല. അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് പകരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം നടത്തിയത്.

 

കനകക്കുന്ന് നിശാഗന്ധിയിലാണ് ഉദ്ഘാനച്ചടങ്ങ്. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന ലോക കേരളസഭ 18 വരെയാണ് നടക്കുന്നത്.

ലോക കേരള സഭയില്‍ യുഡിഎഫും പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ പ്രവാസി പ്രതിനിധികളെ വിലക്കില്ലെന്നു നേതൃത്വം അറിയിച്ചു.

Leave A Reply

Your email address will not be published.