Latest News From Kannur

രചനകൾ ക്ഷണിക്കുന്നു

0

മാതൃക കുടിവെള്ള വിതരണ പദ്ധതികൾ, മഴ വെള്ള സംഭരണം, കിണർ റീചാർജ്, ജല ഗുണനിലവാരവും ജലജന്യ രോഗങ്ങളും, ജസ്രോതസ്സുകളുടെ സംരക്ഷണം, ജല മിതവ്യയം, വാട്ടർ ഓഡിറ്റിംഗ്, സാമൂഹ്യ കുടിവെള്ള വിതരണ പദ്ധതികളുടെ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുടിവെള്ള വിതരണ പദ്ധതിയുടെ തുടർ നടത്തിപ്പ് അനുഭവങ്ങൾ, പദ്ധതി നിർവഹണത്തിൽ സോഷ്യൽ ഓഡിറ്റിങ്ങിന്റെ പ്രാധാന്യം, ജല സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക്, മലിന ജലസംസ്കരണവും ജലശുദ്ധിയും, ഭൂജല പരിപോക്ഷണം, പരിസര ശുചിത്വവും മാലിന്യ സംസ്കാരണവും തുടങ്ങിയ വിഷയങ്ങളിൽ ലേഖനം, കഥ, കവിത, കാർട്ടൂൺ, അനുഭവങ്ങൾ, മാതൃകകൾ തുടങ്ങിയവ ജലനിധി മാസികയിൽ പ്രസിദ്ധീകരിക്കാൻ താല്പര്യമുള്ളവർ രചനകൾ അയച്ചു തരുമല്ലോ.

കേരളത്തിലെ മുഴുവൻ ഗ്രാമ- ബ്ലോക്ക്‌- ജില്ലാ പഞ്ചായത്തുകളിലും സംസ്ഥാന സർക്കാരിന്റെ എല്ലാ വികസന ഏജൻസികളിലും കളക്ട്റേറ്റുകളിലും മുഴുവൻ മന്ത്രിമാർക്കും MLA മാർക്കും , MP മാർക്കും ജലനിധി മാസിക വിതരണം ചെയ്തു വരുന്നു.

Mediakrwsa@gmail.com, ddhr.krwsa@mail.com എന്നീ ഇമെയിൽ അഡ്രസ്സുകളിലോ 9446113512 എന്ന വാട്സ്ആപ്പ് നമ്പറിലോ രചനകൾ അയക്കാവുന്നതാണ്.

ജിജോ ജോസഫ്,
ഡെപ്യൂട്ടി ഡയറക്ടർ, KRWSA – ജലനിധി

Leave A Reply

Your email address will not be published.