Latest News From Kannur

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്

0

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് പ്രഖ്യാപിക്കുക.  Sslc ഫലം ജൂൺ 20-നകം
പ്രസിദ്ധീകരിക്കുമെന്നു മന്ത്രി വി.ശിവൻ കുട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. keralaresults. nic.in, pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം പരിശോധിക്കാം. മാർക്ക്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്.

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും
മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്ലൈനായി നടത്തിയത്.4,27407 വിദ്യാർഥികളാണ് റെഗുലർ, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.

Leave A Reply

Your email address will not be published.