മാഹി : ഹരിയാന പഞ്ച്കുള ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പുതുച്ചേരിക്ക് കളരിപ്പയറ്റിൽ രണ്ട് മെഡലുകൾ നേടിത്തന്ന മാഹി ശ്രീധരൻ ഗുരിക്കൾ കളരി സംഘത്തിലെ അഭിലാഷ് അശ്വിനും, പാറക്കൽ ഇല്ലം വീട്ടിലെ പി.ദേവനന്ദക്കും ജൂൺ 17 ന് വൈകീട്ട് 4.30 മണിക്ക് മാഹി ശ്രീനാരായണ ബി.എസ്.കോളജിൽ ജന്മനാടിൻ്റെ വരവേൽവേൽപ്പ് നൽകുമെന്ന് പാറക്കൽ തീരം കലാ-സാംസ്ക്കാരിക വേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉൽഘാടനം ചെയ്യും. റീജ്യണൽ അഡ്മിനിസ്ട്രേറ്റര് ശിവ് രാജ് വീണ, പത്മശ്രീ മീനാക്ഷി ഗുരുക്കൾ, പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, ഡോ: മഹേഷ് മംഗലാട്ട്, ഡോ: എൻ.കെ.രാമകൃഷണൻ, ചാലക്കര പുരുഷു, പി.സി.ദിവാനന്ദൻ, കെ.കെ.അനിൽ കുമാർ, സംസാരിക്കും.
വ്യത്യസ്ത ഇനങ്ങളിലാണ് ഇവർക്ക് വെങ്കല മെഡലുകൾ ലഭിച്ചത് ‘
മത്സരങ്ങളിൽ നല്ല പ്രകടനമായിരുന്നു മാഹിയിൽ നിന്നും പോയ സംഘം കാഴ്ച്ച വെച്ചത്.
മിക്ക ഇനങ്ങളിലും ഫൈനൽ റൗണ്ട് വരെ എത്തിയിരുന്നു.
ടി.എൻ.മഹേഷ്, സെക്രട്ടരി കെ.വി.കൃപേഷ്, ട്രഷറർ പി.ജയശീലൻ,കെ.ജയകുമാർ സംബന്ധിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.