കാസറഗോഡ് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പത്താംതരം തുല്യത ഹയർസെക്കൻഡറി തുല്യതാ ക്ലാസ് എടുക്കുന്നതിന് ജില്ലയിൽ അധ്യാപകരെ വേണം പത്താംതരം തുല്യത യ്ക്ക് ഇംഗ്ലീഷ് മലയാളം കന്നട ഹിന്ദി സാമൂഹ്യപാഠം ഫിസിക്സ് കെമിസ്ട്രി ബയോളജി മാത്തമാറ്റിക്സ് ഐ ടി എന്നീ വിഷയങ്ങളിൽ ഡിഗ്രിയും ബിഎഡും ടെ റ്റുമാണ് അടിസ്ഥാനയോഗ്യത ഹയർസെക്കൻഡറി തുല്യത യ്ക്ക് മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി എക്കണോമിക്സ് സോഷ്യോളജി പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി അക്കൗണ്ടൻസി ബിസിനസ് സ്റ്റഡീസ് ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും ബിഎഡും സെറ്റും ആണ് അടിസ്ഥാനയോഗ്യത എല്ലാ ഞായറാഴ്ചകളിലും എല്ലാ ശനിയാഴ്ചകളിലും ആണ് ക്ലാസ് ഓരോ വിഷയത്തിനും മണിക്കൂർ അടിസ്ഥാനമാക്കിയാണ് വേതനം നിശ്ചയിച്ചിട്ടുള്ളത് ജൂൺ 22ന് പത്താംതരം തുല്യത ക്കുള്ള അധ്യാപകരുടെ കൂടിക്കാഴ്ചയും ജൂൺ 23 ന് ഹയർസെക്കൻഡറി തുല്യത അധ്യാപകർക്കുള്ള കൂടിക്കാഴ്ചയും ആണ് നടത്തുന്നത് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതി ഓഫീസിലാണ് കൂടിക്കാഴ്ച നടത്തുന്നത് താല്പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ അസ്സലും സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പിയുമായി അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ് വിശദവിവരങ്ങൾക്ക് 04994255507 8281175355