Latest News From Kannur

വാസ്‌തു കൺസൽട്ടൻറ് ഡോ .നിശാന്ത് തോപ്പിൽ വാസ്‌തുകുലപതി അവാർഡിന് അർഹനായി

0

തിരുവനന്തപുരം :വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനും ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു കൺസൾട്ടന്റുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil ,Ph .D വാസ്‌തുകുലപതി അവാർഡിന് അർഹനായി .
വാസ്‌തുശാസ്‌ത്രവിഷയവുമായി ബന്ധപ്പെട്ട് 2021 -22 കാലങ്ങളിൽ അദ്ദേഹം കേരളത്തിന് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് സമർപ്പിച്ചത് .
വേദ ടി വിയുടെ അഞ്ചാം വാർഷികത്തിൻറെ ഭാഗമായി വേദ ടി വിയും മലയാളം നെറ്റ്‌വർക്കും സംയുക്തമായി ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കെ കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടത്തിയ ചടങ്ങിൽ ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും കവിയുമായ കൊല്ലം തുളസിയാണ് ചടങ്ങിൽ വാസ്‌തുകുലപതി അവാർഡ് ഡോ .നിശാന്തിന്‌ സമർപ്പിച്ച് ആദരിച്ചത് .
അനന്തപത്മനാഭൻ ഐ പി എസ് ( ഡി ജി പി & എക്‌സൈസ് കമ്മീഷണർ ) , എൻ .വിജയകുമാർ ഐ പി എസ് ,ജലനിധി മുൻ അദ്ധ്യക്ഷനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സുഭാഷ് ചന്ദബോസ് ,വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ ഉദയനൻ നായർ ,എയിഡഡ് സ്‌കൂൾ സംസ്ഥാന രക്ഷാധികാരി ഡോ .തോട്ടയ്ക്കാട് ശശി .ആധ്യാത്മിക പ്രഭാഷകൻ രാധാകൃഷ്‌ണൻ ,പരിസ്ഥിതി പ്രവർത്തകൻ സേതുനാഥ്‌ മലയാലപ്പുഴ . കാവാലം സ്‌കൂൾ ഓഫ് മ്യുസിക് ഡയറക്റ്റർ കാവാലം സജീവ് ,റക്കപ്പൻ സ്വാമി നെന്മാറ .മലയാളം ന്യുസ് നെറ്റ്‌വർക്ക് ഉപദേശകസമിതി അംഗം അഡ്വ .നിബിൻ എച്ച്‌ ഷാ ,മലയാളം ന്യുസ് നെറ്റ് വർക്ക് മാനേജിംഗ് ഡയറക്റ്റർ അജിത്കുമാർ ,നവനീത് , തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ നടന്ന ആവാർഡ് ദാനച്ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മറ്റു വ്യക്തിത്വങ്ങളെയും ആദരിക്കുകയുണ്ടായി.
സമാപനച്ചടങ്ങിനോടനുബന്ധിച്ച് ”പരിസ്ഥിതിയും വാസ്‌തുശാസ്‌ത്രവും” എന്ന വിഷയത്തെ ആധാരമാക്കി ഡോ .നിശാന്ത് തോപ്പിൽ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി .

Leave A Reply

Your email address will not be published.