Latest News From Kannur

മലപ്പുറത്തെ വനാതിര്‍ത്തി മേഖലകളില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

0

മലപ്പുറം: പരിസ്ഥിതി ലോല ഉത്തരവില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് 16 ന് യുഡിഎഫ് ഹര്‍ത്താല്‍. മലപ്പുറത്തെ വനാതിര്‍ത്തി മേഖലകളിലാണ് വ്യാഴാഴ്ച ഹര്‍ത്താല്‍. നിലമ്പൂര്‍ നഗരസഭയിലും 11 പഞ്ചായത്തുകളിലുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

 

വയനാട്ടിലും അന്ന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉള്‍പ്പെടെ ജില്ലയിലെ 14 പഞ്ചായത്തുകള്‍ പൂര്‍ണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകള്‍ ഭാഗികമായും ഹര്‍ത്താല്‍ ആചരിച്ചു.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ത്താല്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.