Latest News From Kannur

ചലച്ചിത്രതാരം ഡി ഫിലിപ്പ് അന്തരിച്ചു

0

തിരുവനന്തപുരം: സിനിമ-സീരിയല്‍-നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം.

 

കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, പഴശ്ശി രാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രൊഫഷണല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

Leave A Reply

Your email address will not be published.