ന്യൂമാഹി: കുറിച്ചിയിൽ എൽ.പി. സ്കൂളിൽ പരിസ്ഥിതി വാരാചരണ പരിപാടികളുടെ സമാപനത്തിൻ്റെ ഭാഗമായി പ്രശസ്തരായ പരിസ്ഥിതി പ്രവർത്തകരുടെ സ്മരണ നിലനിർത്തുന്നതിനായി അവരുടെ പേരിൽ വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ചു. സുന്ദർലാൽ ബഹുഗുണ, എം.പി.വീരേന്ദ്രകുമാർ, സുഗതകുമാരി, കല്ലേൻ പൊക്കുടൻ എന്നിവരുടെ പേരിലാണ് സ്മൃതി വൃക്ഷത്തൈകൾ നട്ടത്. സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിയും തുടങ്ങി. വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് വിതരണവും നടത്തി. സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷത്തിൻ്റെ സന്ദേശമുയർത്തിയുള്ള ഗാനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം എം.കെ.ലത അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മ, കൃഷി ഓഫീസർ എസ്.അഗിഷ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.ചന്ദ്രദാസൻ, പായറ്റ അരവിന്ദൻ, സെൻസായി കെ.വിനോദ് കുമാർ, ഒ.വി.ജിനോസ് ബഷീർ, എൻ.വി.അജയകുമാർ, എ.കെ.ധർമ്മരാജൻ, കെ.പി.അബ്ദുൾ നസീർ, കെ.വി.ദിവിത പ്രകാശ്, വി.ബീന മനോഹരൻ, കെ.അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.