Latest News From Kannur

ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേറ്റു, 33 കാരന് ദാരുണാന്ത്യം

0

കോഴിക്കോട്: ശുചിമുറിയിൽ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ നാദാപുരത്തെ വാടക വീട്ടിലാണ് അപകടമുണ്ടായത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.

 

കടയിൽനിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽനിന്നാണ് ഷോക്കേറ്റതാണെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനു കാര്യമായ പരിക്കുകളില്ല. ക്വാർട്ടേഴ്സിലെ മുറിക്കകത്ത് ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി.

Leave A Reply

Your email address will not be published.