മാഹി: ശിവഗിരി തീർത്ഥാടന നവതി – ബ്രഹ്മ വിദ്യാലയം കനക ജൂബിലി മലബാർ മേഖലാ ആഘോഷ പരിപാടികൾ ജൂൺ 4, 5 തിയ്യതികളിൽ ജഗന്നാഥ ക്ഷേത്രത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
4 ന് കാലത്ത് 10 മണിക്ക് കെ.പി.മോഹനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ അഡ്വ.പി.സന്തോഷ് കുമാർ എം.പി.ഉൽഘാടനം ചെയ്യും.ശ്രീമദ് സാശാലാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും.എം.ഐ.ദാമോദരൻ മുഖ്യാതിഥിയാവും.എൻ.ഹരിദാസ്, പ്രീത പ്രദീപ്, സി.ടി.അജയകുമാർ, മുരിക്കോളി രവീന്ദ്രൻ സംസാരിക്കും. ഉച്ചക്ക് 12 മണി ഗുരുപൂജ വൈ.3 മണി ബ്രഹ്മശ്രീ സച്ചിതാനന്ദ സ്വാമികളുടെ പ്രഭാഷണം.
വൈ. 4 മണി.. തീർത്ഥാടന നവതി ഉൽഘാടന സമ്മേളനത്തിൽ അഡ്വ: എ.എൻ.ഷംസീർ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ ഉൽഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഗോകുലം ഗോപാലൻ ആമുഖഭാഷണം നടത്തും.ശ്രീമദ് ഗുരുപ്രസാദ സ്വാമികൾ നവതി സന്ദേശം നൽകും.കെ.മുരളീധരൻ എം.പി.മുഖ്യാതിഥിയായിരിക്കും. കാരായി രാജൻ, കെ.ആർ മനോജ്, ടി.കെ.രാജൻ, കെ.പി.ബാലകൃഷ്ണൻ, ജ്ഞാനോദയ യോഗം പ്രസിഡണ്ട്അഡ്വ.കെ.സത്യൻ, സി.ഗോപാലൻ, വി.കെ.ഭാസ്ക്കരൻ മാസ്റ്റർ സംസാരിക്കും.
5 ന് കാലത്ത് 7 മണിക്ക്” ശിവഗിരി സന്യാസിമാർക്ക് യതി പൂജ സമാദരം സമർപ്പിക്കും. കാലത്ത് 10 മണിക്ക് ശ്രീ നാരായണ ദാർശനിക സമ്മേളനം ശ്രീമദ് ശാരദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ ബ്രഹ്മശ്രീ സച്ചിതാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തും. സഞ്ജീവ് മാറോളി, കാരായി ചന്ദ്രശേഖരൻ, എൻ. രേഷ്മ .ചന്ദ്രൻ മാസ്റ്റർ, സി.കെ.സുനിൽകുമാർ സംസാരിക്കും.
വൈ. 4 മണിക്ക് ബ്രഹ്മ വിദ്യാലയ കനക ജൂബിലി ആഘോഷം ശ്രീമദ് ഋതംബരാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്യും.ഗോകുലം ഗോപാലൻ ആമുഖഭാഷണം നടത്തും ശ്രീമദ് വിശാലാനന്ദ സ്വാമികൾ, ശ്രീമദ് ശാരദാനന്ദ സ്വാമികൾ സംസാരിക്കും. പി.വി.ചന്ദ്രൻ മുഖ്യാതിഥിയാവും. സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, അഡ്വ: കെ.അജിത്കുമാർ, രജിത്ത് നാറാത്ത്, രവീന്ദ്രൻ പൊയിലൂർ, മോഹൻ പൊന്നമ്പത്ത് സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ അഡ്വ.കെ.സത്യൻ, രവീന്ദ്രൻ പൊയിലൂർ, സി.ടി. അജയകുമാർ, ചന്ദ്രൻ മാസ്റ്റർ, എം.പി. കുഞ്ഞിരാമൻ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.