Latest News From Kannur

ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച്‌ കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച്‌ കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചത്.

 

ഈ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ഇന്നലെ രാജ്യത്ത് കോവിഡ് കേസുകള്‍ നാലായിരം കടന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. അഞ്ചുസംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉയര്‍ന്നത്. വെള്ളിയാഴ്ച വരെയുള്ള ആഴ്ചയില്‍ 6556 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ച ഇത് 4139 ആയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.