കൊച്ചി: പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തോല്‍വിയെ കുറിച്ച് താന്‍ വ്യക്തിപരമായി ഉത്തരം പറയേണ്ടതില്ല. അത് പാര്‍ട്ടി ഇഴകീറി പരിശോധിക്കും. ഒരു തോല്‍വികൊണ്ടെന്നും ഈ പാര്‍ട്ടി പുറകോട്ട് പോകില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായത്. തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടം തന്നെയായിരുന്നു. തീര്‍ച്ചയായും പരാജയത്തിലെ പിഴവുകള്‍ പരിശോധിക്കും. കൂടെ നിന്ന് എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. താന്‍ ഇവിടെ ഉണ്ടാകുമെന്നും ജോ ജോസഫ് പറഞ്ഞു.