ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് സോണിയ സ്വയം ഐസലേഷനിൽ പ്രവേശിച്ചു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളുമുള്ളതിനാൽ സോണിയയ്ക്കു വൈദ്യസഹായം നൽകിയതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കോവിഡ് പോസിറ്റീവായി.
അതേസമയം, ഈ മാസം എട്ടിനു തന്നെ സോണിയ ഗാന്ധി ഇഡിക്കു മുൻപിൽ ഹാജരാകുമെന്ന് സുർജേവാല വ്യക്തമാക്കി. കോൺഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ടിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി സോണിയ ഗാന്ധിക്കു നോട്ടിസ് അയച്ചിരുന്നു. ആദ്യമായാണ് ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി സോണിയയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു.