നാദാപുരത്ത് അജൈവ മാലിന്യ ശേഖരണം കച്ചവട സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്ന നോട്ടീസ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉൽഘടനം ചെയ്യുന്നു
നാദാപുരം ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 11 831 വീടുകളിൽ നിന്ന് 6204 വീട്ടുകാരും 1534 കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 1072 കച്ചവടക്കാരും മാത്രമേ അജൈവ മാലിന്യ പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഹരിതകർമസേനക്ക് നാദാപുരത്ത് കൈമാറുന്നുള്ളു. 100% അജൈവ മാലിന്യം വാതിൽ പടിയായി ശേഖരിക്കുന്നതിനുവേണ്ടി മുഴുവൻ വീട്ടുകാർക്കും കച്ചവടക്കാർക്കും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ക്യാമ്പയിനിന്റെ ഭാഗമായി പൊതു നോട്ടീസ് വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ കല്ലാച്ചി ടൗണിലെ മുഴുവൻ കച്ചവടക്കാർക്കും നോട്ടീസ് നൽകുന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്തു .സ്ഥിരം സമിതി ചെയർമാൻ മാരായ സി കെ നാസർ എം സി സുബൈർ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് മെമ്പർമാരായ പി പി ബാലകൃഷ്ണൻ നിഷ മനോജ് ,സുമ്മയ്യ പാട്ടത്തിൽ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,ഹരിതകർമ്മസേന പ്രസിഡണ്ട് കെ സി .നിഷ സെക്രട്ടറി എൻ കെ .രേവതി ഹരിതകർമ്മസേന അംഗം പി വി കെ ലീല എന്നിവർ സംസാരിച്ചു. 6, 7, 8 തീയതികളിൽ കല്ലാച്ചി ടൗണിൽ നിന്നും 9, 10, 11 തീയതികളിൽ നാദാപുരം ടൗണിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നതാണ്. തുടർന്ന് വീടുകളിൽ നിന്നും ശേഖരിക്കുന്നതാണ്. അജൈവ മാലിന്യം ശേഖരിച്ച് ഉടനെ കൊണ്ടുപോകാൻ ഒരു അംഗീകൃത ഏജൻസിയെ പഞ്ചായത്ത് ഏർപ്പാടാക്കിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി കല്ലാച്ചി നാദാപുരം ടൗണുകളിലെ കച്ചവടക്കാരുടെ യോഗം 3 .6 .2022 രാവിലെ 10 .30 ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേരുന്നതാണ്. അജൈവ ജൈവമാലിന്യം ഹരിതകർമ്മസേനക്ക് കൈമാറാത്ത വീട്ടുകാർക്കും സ്ഥാപന ഉടമകൾക്കും എതിരെ പഞ്ചായത്ത് രാജ് നിയമ പ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.