Latest News From Kannur

മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിനു വിജയം

0

ലൊസാഞ്ചലസ് :മുൻഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിനു വിജയം. 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണു വിർജീനിയ കോടതി ഉത്തരവിട്ടത്. ഡെപ്പിനെതിരെ ആംബർ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസിൽ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നൽകണം.

ഗാർഹിക പീഡനത്തിന് ഇരയായ പൊതു വ്യക്തിത്വം ആണു താൻ എന്നു ആംബർ ഹേഡ് ഒരു പത്രത്തിൽ എഴുതിയതിനെതിരെ ജോണി ഡെപ് നൽകിയ മാനനഷ്ടക്കേസിലാണ് അനുകൂല വിധി. തനിക്കെതിരെ ഡെപ്പിന്റെ അഭിഭാഷകൻ നടത്തിയ പരാമർശത്തിൽ നൽകിയ പരാതിയിലാണ് ആംബറിന് അനുകൂലമായ വിധി.

Leave A Reply

Your email address will not be published.