Latest News From Kannur

കൊലക്കേസ് പ്രതിയുടെ കൊലപാതകം: രണ്ടു പേര്‍ പിടിയില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയില്‍ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. വട്ടിയൂര്‍ക്കാവില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ദീപക്കിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് സൂചിപ്പിച്ചു.

 

ഇന്നലെ രാത്രിയാണ് കൊലക്കേസ് പ്രതിയായ മണിച്ചന്‍ വെട്ടേറ്റു മരിച്ചത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിരവധി കേസുകളിലെ പ്രതിയായ മണിച്ചനും സുഹൃത്ത് ഹരികുമാറും രണ്ടു ദിവസം മുമ്പാണ് ലോഡ്ജില്‍ മുറിയെടുത്തത്. 2016 ലെ വഴയില ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് മണിച്ചന്‍.

Leave A Reply

Your email address will not be published.