കോട്ടയം: മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്ന് പി സി ജോര്‍ജ്. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയാനുള്ളത് പറയും, എന്നാല്‍ നിയമം പാലിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ല. ഒരു മതത്തെയും മോശമായി പറയില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ബിജെപിയോട് സഹകരിക്കുന്നതില്‍ തെറ്റില്ല. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജയിലിലേക്ക് അയച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പി സി ജോര്‍ജ് ഇന്നലെ ജയില്‍ മോചിതനായി. അര്‍ധരാത്രിയോടെ അദ്ദേഹം പൂഞ്ഞാറിലെ വസതിയിലെത്തി. പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തുമെന്നാണ് വിവരം.