Latest News From Kannur

സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി, മണിക്കൂറുകള്‍ നീണ്ട ശ്രമം; പുറത്തെടുത്തു

0

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ബസ് പുറത്തിറക്കി. പില്ലര്‍ ഗാര്‍ഡ് പൊളിച്ചുമാറ്റിയാണ് സ്വിഫ്റ്റ് ബസ് പുറത്തിറക്കിയത്.

 

ബംഗളൂരുവില്‍നിന്ന് കോഴിക്കോട് എത്തിയ KL 15 F 2323 ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത സ്ഥിതിയായായിരുന്നു. ഒടുവില്‍ പില്ലര്‍ ഗാര്‍ഡ് പൊളിച്ചുമാറ്റി ബസ് പുറത്തിറക്കുകയായിരുന്നു.

കോഴിക്കോട് ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം സംബന്ധിച്ച പരാതികള്‍ക്കിടെയാണു സംഭവം. രാവിലെ യാത്ര പുറപ്പെടുന്നതിനു മുന്‍പായി വാഹനം പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു സംഭവം. തൂണുകള്‍ക്കിടയില്‍ പില്ലര്‍ ഗാര്‍ഡ് ഉള്ളതിനാല്‍ ബസ് പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടുമെന്ന് ആയപ്പോള്‍ ബസ് ട്രാക്കില്‍ തന്നെ നിര്‍ത്തേണ്ടിവന്നു. ഒടുവില്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാര്‍ എത്തി ഗാര്‍ഡ് അഴിച്ചു മാറ്റുകയായിരുന്നു.

Leave A Reply

Your email address will not be published.