ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനിലെ (ഐബിപിഎസ്) റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥിയുടെ വാര്‍ഷിക ശമ്പളം 12 ലക്ഷം വരെയാണ്. ജൂണ്‍ 22നാണ് പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31.
പ്രതിമാസം 44,900 രൂപയാണ് അടിസ്ഥാന ശമ്പളം. രണ്ടരമണിക്കൂര്‍ നേരമുള്ള പരീക്ഷയില്‍ 250 മാര്‍ക്കിനായി 200 ചോദ്യങ്ങളാണുണ്ടാവുക. ഓണ്‍ലൈന്‍ എക്‌സാമില്‍ വിജയിച്ചവര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷനും പിന്നീട് നേരിട്ടുള്ള അഭിമുഖവും ഉണ്ടായിരിക്കും.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്. ഉദ്യോഗാര്‍ഥികള്‍ക്ക് 30 വയസ് കവിയരുത്. 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരാകണം.
www.ibps.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം