Latest News From Kannur

മുസ് ലിം ലീഗിൽ സ്ത്രീ-പുരുഷ വിവേചനമില്ല; എല്ലാവരും പ്രവർത്തകർ മാത്രമെന്ന് എം.കെ. മുനീർ

0

കോഴിക്കോട്: മുസ് ലിം ലീഗിൽ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ലെന്നും എല്ലാവരും പാർട്ടി പ്രവർത്തകർ മാത്രമാണെന്നും എം.കെ. മുനീർ. പാർട്ടി ഒരു കൂട്ടായ്മയാണ്. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ ഒരു രീതിയിലെ കാണാൻ സാധിക്കൂവെന്നും മുനീർ വ്യക്തമാക്കി.

പൊതുസമൂഹം ഒരു വിഷയത്തിൽ പല രീതിയിൽ ചർച്ച ചെയ്യും. മാധ്യമങ്ങൾ മറ്റൊരു രീതിയിൽ ചർച്ച ചെയ്‌തേക്കാം. പാർട്ടിക്കുള്ളിലെ ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങളാണ് തീരുമാനമായി പുറത്തു പറയാൻ സാധിക്കുകയെന്നും മുനീർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.