Latest News From Kannur

മാഹിയിൽ റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ ധർണ്ണ നടത്തി.

0

മാഹി : പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്തുക, തെരുവു നായ പ്രശ്നത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുക, മാഹി മേഖലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാഹിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിഷേൻ (ജെ.എഫ്.ആർ.എ) പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് മാഹി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. ടാഗോർ പാർക്കിന് സമീപം കേന്ദ്രീകരിച്ച് മാഹിയെ രക്ഷിക്കുക, മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തി ജാഥയായാണ് സിവിൽ സ്റ്റേഷന് മുന്നിൽ പ്രവർത്തകർ എത്തിയത്
ധർണ്ണ ജെ.എഫ്.ആർ.എ.പ്രസിഡണ്ട് ഷാജി പിണക്കാട്ടിൽ ഉദ്‌ഘാടനം ചെയ്തു. രഷാധികാരി സി.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുജിത കുമാർ, വനിതാ വിങ് പ്രസിഡണ്ട് അനുപമ സഹദേവൻ,വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് പി.വി.ചന്ദ്രദാസ്, പള്ള്യൻ പ്രമോദ്, അനിൽ കുമാർ, യതീഷ് കുമാർ, അശോകൻ, ഷൈനി ചിത്രൻ ,സിന്ധു രാമചന്ദ്രൻ ,അനില രമേശ്, ഷിനോജ് രാമചന്ദ്രൻ ,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.