Latest News From Kannur

മമ്മൂട്ടി മാസ്റ്റർ നിര്യാതനായി.

0

മാഹി മുൻ വിദ്യഭ്യാസ മേലധ്യക്ഷൻ കരിയാടൻ ബംഗ്ലാവിൽ മമ്മൂട്ടി മാസ്റ്റർ നിര്യാതനായി. പരേതരായ മയലക്കര അബ്ദുറഹ്മാൻ മാസ്റ്ററുടെയും കരിയാടൻ ബംഗ്ലാവിൽ ആയിശുമ്മയുടെയും ഏകമകനാണ്. പരേതയായ ജമീല കെ. സി. യാണ് ഭാര്യ.
മക്കൾ: അബ്ദുറഹീം കെ. സി.
• അബ്ദുൽ സലീം (അസിസ്റ്റൻറ് എൻജിനീയർ, PWD മാഹി)
• ഷാഹിന • ഷബാന

മരുമക്കൾ: റഹന, ഫർസീന, സി.പി. ജലീൽ, അഷീൻ പനക്കാട്ട് MD, നന്മ പ്രോപ്പർട്ടീസ്.

ലബോർദാനെ കോളേജ്, ഫ്രഞ്ച് സ്കൂൾ, JNHS എന്നിവിടങ്ങളിൽ അധ്യാപകനായും പിന്നീട് ഗവ. ഗേൾസ് ഹൈസ്കൂൾ പള്ളൂരിലും മാഹിയിലും ഹെഡ്മാസ്റ്ററായും 1995-ൽ മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ ആയും വിരമിച്ചു. ‘ഒരധ്യാപകൻ’ എന്ന നിലയിൽ ഒരുപാട് ശിഷ്യ സംബത്തിനുടമയാണ്.

ഗവൺമെന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ പ്രസിഡന്റ്, റോട്ടറി ക്ലബ് മാഹിയുടെ വൈസ് പ്രസിഡന്റ്,മാഹി മുസ്ലിം വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റ് എന്നീ നിലകളിൽ നടത്തിയ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഖബറടക്കം അസർ നമസ്കാരത്തിന് ശേഷം മഞ്ചക്കൽ ജുമാഅത്ത് പള്ളിയിൽ

Leave A Reply

Your email address will not be published.