ചൊക്ലി : ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി. രാവിലെ 8.30 ന് ആരംഭിച്ച ഗ്രേഡിംഗ് ടെസ്റ്റ് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ. സ്മിത നിർവഹിച്ചു . എൻ സി സി ഓഫീസർ ശ്രീ. ടി. പി. രാവിദ്ദ് അധ്യക്ഷനായ ചടങ്ങിൽ വേൾഡ് ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ സി. പി. രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ കായിക അധ്യാപകൻ ശ്രീ. അതുൽ കരാട്ടെ ഇൻസ്‌ട്രക്ടർമാരായ സെൻസായി ലിനീഷ് എം. പി., സെൻസായി മുഹമദ് അലി, സെൻസായി ഷിബിൽ എം, സെൻസായി അരുൺ രാജ്, സെൻപായി മൃദുൽ ടി. പി., സെൻപായി സാനിയ മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
കരാട്ടെ പരിശീലനം നേടിയ കുട്ടികൾ മറ്റ് കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തരാണ് എന്ന് ഉത്ഘാടന ഭാഷണത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ. സ്മിത അഭിപ്രായപെട്ടു .
കഴിഞ്ഞ വർഷം ധാരാളം കുട്ടികൾക്ക് കരാട്ടെയിലുടെ ഗ്രസ് മാർക്ക് നേടാനും അതിലൂടെ ഉപരിപഠനത്തിന് അവസരം ലഭിക്കുകയും ചെയ്‌തത് അഭിമാനകരമായ നേട്ടമാണെന്ന് സ്‌കൂൾ കായിക അധ്യാപകൻ ശ്രീ. അതുൽ അഭിപ്രായപെട്ടു .