മാഹി :
പന്തക്കൽ പി എംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ശീത കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. ജൈവ കർഷകനും ചിത്രകാരനുമായ കെ കെ സനൽകുമാറിൻ്റെയും ഡോ. മിനിജ ജനാർദ്ദനൻ്റെയും നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. സ്കൂൾ അങ്കണത്തിൽ ചീര, വെള്ളരി കൃഷിയാണ് തുടങ്ങിയത്. വിളവെടുക്കുന്ന കാർഷിക ഉത്പന്നങ്ങൾ വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കും.