നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിൻ്റെ ഭാഗമായി പുതുച്ചേരിയിൽ വെച്ച് നടന്ന സംസ്ഥാനതല റോൾ പ്ളെ മത്സരത്തിൽ പള്ളൂർ കസ്തൂർഭ ഗാന്ധി ഗവ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി നാഷണൽ ലെവൽ മത്സരത്തിൽ പുതുച്ചേരിയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചു.
ഒൻപതാം തരം വിദ്യാർഥികളായ ജാന്നവി സന്തോഷ്,
ശിവാനി പ്രശാന്ത്, നദ ആമിന സാജിദ്, ധ്രുപദ് ഷനോജ്,
അഫൻ ഹസ്സൻ എന്നിവരായിന്നു റോൾ പ്ളെയിൽ പങ്കെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ് പള്ളൂർ കസ്തൂർഭ ഗാന്ധി ഗവ ഹൈസ്കൂൾ ഈ ഉന്നതവിജയത്തിന് അർഹത നേടുന്നത്. കുട്ടികളെ പ്രാപ്തരാക്കിയ ഹെഡമിസ്ട്രസ്സും അധ്യാപകരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.