Latest News From Kannur

സ്വപ്നങ്ങളാണ് മനുഷ്യന്റെ വികാസത്തിന് നിദാനം: ചലച്ചിത്ര താരം സുശീൽ കുമാർ

0

മാഹി : അക്ഷരങ്ങൾ നക്ഷത്രങ്ങളാണെന്നും, ആശയങ്ങൾ ആയുധങ്ങളാണെന്നും, അക്ഷരലോകത്തെ മഹാപ്രതിഭകൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് അഭിപ്രായപ്പെട്ടു.
മാഹി പ്രസ്സ് ക്ലബ്ബും, മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ സിനിമയും ലോകവും എന്ന വിഷയത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങളിൽ നിന്നാണ് നാളിത് വരെ നമ്മൾ കലാ സാംസ്ക്കാരിക ശാസ്ത്ര വികാസങ്ങളെല്ലാം നേടിയത്. ഒറ്റപ്പെട്ട് പോകുന്നവരുടെ ദുഃഖം കാണാനും , അവ ആവിഷ്ക്കരിക്കാനും കലാ പ്രവർത്തകർക്ക് സാധിക്കണമെന്ന് സുശീൽ കുമാർ ഓർമ്മിപ്പിച്ചു.
ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.വി.ഹരീന്ദ്രൻ , സജ്നി, മജീഷ് ടി. തപസ്യ നേതൃത്വം നൽകി. ചലച്ചിത്ര പ്രദർശനവുമുണ്ടായി.

നാളെ കാലത്ത് 10 മണിക്ക് പൊലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മുൻ പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം മുഖ്യഭാഷണം നടത്തും. രണ്ട് മണിക്ക് കുറ്റാന്വേഷണത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ച് പൊലീസ് ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഡമോൺസ്ട്രേഷൻ നടത്തും.

Leave A Reply

Your email address will not be published.