പാനൂർ :
ഈസ്റ്റ് ചെണ്ടയാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ. ഈസ്റ്റ് ചെണ്ടയാട് ഒ. കെ. പാർത്ഥൻ്റെ ഉടമസ്ഥതയിലുള്ള KL 18 A 7847 പാർത്ഥസാരഥി എന്ന വണ്ടിയുടെ ഗ്ലാസ് ആണ് ഇന്നലെ രാത്രി തകർക്കപ്പെട്ടത്. രാവിലെ 5.30ന് ജോലിക്ക് പുറപ്പെടാൻ ഇറങ്ങുമ്പോഴാണ് അക്രമം ശ്രദ്ധയിൽപ്പെട്ടത്. പാനൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തി സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ ആവശ്യപ്പെട്ടു.
 
			