മുംബൈ നഗരത്തെ മുള്‍മുനയില്‍ നിർത്തി,17 കുട്ടികളെ ബന്ദികളാക്കി, കെട്ടിടത്തിന് തീ വെക്കുമെന്ന് ഭീഷണി, പ്രതി വെടിയേറ്റ് മരിച്ചു
മുംബൈ : 17 കുട്ടികളെ ബന്ദികളാക്കി മുംബൈ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ്. പൊവൈയിലാണ് സംഭവം. വെബ് സീരിസ് ഓഡിഷന് വേണ്ടി എന്ന പേരില്‍ വിളിച്ച് വരുത്തിയ കുട്ടികളേയും രണ്ട് മുതിര്‍ന്ന ആളുകളേയും ആണ് രോഹിത് ആര്യ എന്നയാള്‍ ഒരു മണിക്കൂറോളം ബന്ദികളാക്കിയത്.
തുടര്‍ന്ന് ഇയാള്‍ ഒരു വീഡിയോ പുറത്ത് വിടുകയും ചെയ്തു. ചിലരുമായി തനിക്ക് സംസാരിക്കണമെന്നും അത് നടന്നില്ലെങ്കില്‍ കെട്ടിടത്തിന് തീ വെയ്ക്കും എന്നുമാണ് ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കിയത്.
പിന്നാലെ മുംബൈ പോലീസ് സ്ഥലത്ത് എത്തി കുട്ടികള്‍ അടക്കം എല്ലാവരേയും സുരക്ഷിതമായി മോചിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പോലീസിന്റെ വെടിയേറ്റ് പ്രതി മരണപ്പെട്ടു. വെടിയേറ്റ രോഹിത് ആര്യയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു . ഇയാള്‍ മാനസിക രോഗിയാണ് എന്നാണ് പോലീസ് പറയുന്നത്.
 
			