Latest News From Kannur

മാഹി മത്സ്യമേഘല സംയുക്ത സമര സമിതി ബഹുജന പ്രക്ഷോഭത്തിലേക്ക്

0

മാഹി : മാഹി ഫിഷറീസ് കോമ്പൗണ്ടിൽ മലിന ജല ട്രിറ്റ്മെന്റ് പ്ലാന്റ സ്ഥാപിക്കുന്നതിനെതിരെ തീരദേശ മേഖലയിലെ പന്ത്രണ്ടോളം സംഘടനകൾ ബഹുജന പ്രക്ഷോഭത്തിലേക്ക്. മാലിന്യ പ്ലാൻ്റിന് ഒരു തരത്തിലും എതിരല്ലെന്നും

തീര മേഖലയിലെ ജന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സാംസ്കാരിക പരിപാടി കളും നടക്കുന്ന ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിന്റെ പരിസരത്ത് മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ പാടില്ല എന്നത് മാത്രമാണ് ആവശ്യമെന്നും ഭാരവാഹികൾ അറിയിച്ചു.

മാഹി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം,
പാറക്കൽ ശ്രി കുറുംമ്പ ഭഗവതി ക്ഷേത്രം, മുക്കുവ സമുദായ അസോസിയേഷൻ, പൂഴിയിൽ ജുമാ മസ്ജിത്, മത്സ്യ തൊഴിലാളി ഐക്യ വേദി മാഹി, വഞ്ചി കമ്മിറ്റി മാഹി, ഫിഷ് മർച്ചന്റ് അസോസിയേഷൻ മാഹി, ബോട്ട് ഓണേഴ്സ് അസോസിയേഷൻ മാഹി, ഫിഷർ മെൻ കോ. ഓപ്പറേറ്റീവ് സൊസൈറ്റി, പ്രിയദർശിനി വുമൺ സൊസൈറ്റി, മത്സ്യ തൊഴിലാളി മസ്ജിദ്
ഫെഡറേഷൻ, ലാറ്റിൻ കത്തോലിക് അസോസിയേഷൻ പുതുശ്ശേരി എന്നീ സംഘടനകളിലെ പ്രതിനിധികൾ ഉൾക്കൊണ്ട സമരസമിതി ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ മാഹി മത്സ്യ മേഖലയിലെ ബഹുജന കൂട്ടായ്മയായി മാറിയിരിക്കുകയാണ്.

ഇതിനെതിരെ കഴിഞ്ഞ സമരസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ആഗസ്ത് 25 ന് പന്തം കൊളുത്തി പ്രകടനവും 26 ന് ഫിഷറീസ് ഓഫീസിന് മുന്നിൽ .ധർണയും സംഘടിപ്പിച്ചിരുന്നു.

മാഹി മത്സ്യ മേഖലയിലെ രണ്ടായിരത്തിൽ പരം മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഒപ്പുശേഖരണം നടത്തുകയും.

മാഹി അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും,ചെയ്തിരുന്നു.

ഒപ്പുശേഖരണം നടത്തിയ നിവേദനം എംഎൽഎയ്ക്കും, ആർ. എ യ് ക്കും സമർപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു.

സ്ഥലം എംഎൽഎയുടെ സാന്നിധ്യത്തിൽ ലഫ് : ഗവർണർ, മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എന്നിവരുമായി ചർച്ച നടത്തുകയും ചർച്ചയുടെ അടിസ്ഥാനത്തിൽ പ്ലാന്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും, ആ ഉറപ്പിൽ തങ്ങൾ സംതൃപ്തർ അല്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Leave A Reply

Your email address will not be published.