കൂത്തുപറമ്പ് :
എം.ലക്ഷ്മണൻ മാസ്റ്റർ എഴുതിയ അനുഭവക്കുറിപ്പുകൾ, ഇങ്ക്വിലാബിനും ചെങ്കൊടിക്കുമപ്പുറം എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം 26ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൂത്തുപറമ്പിൽ നടന്നു . സീനിയർ സിറ്റിസൺ ഓഫീസ് ടെറസിലാണ് പ്രകാശനച്ചടങ്ങ് നടന്നത്.
കെ.സി. ഉമേഷ് ബാബു പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു . രാജേന്ദ്രൻ തായാട്ട് പുസ്തകം സ്വീകരിച്ചു .
വി.ഇ.കുഞ്ഞനന്തന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചൂര്യയി ചന്ദ്രൻമാസ്റ്റർ പുസ്തകപരിചയം നടത്തി. കലാമണ്ഡലം മഹേന്ദ്രൻ, സുരേഷ് കൂത്തുപറമ്പ് എന്നിവർ ആശംസയർപ്പിച്ചു.
ഗ്രന്ഥരചയിതാവ് എം.ലക്ഷ്മണൻ മാസ്റ്റർ മറുമൊഴി പറഞ്ഞു.
സി.വി.പ്രീതൻ സ്വാഗതവും വി.സഹദേവൻ നന്ദിയും പറഞ്ഞു.
തളിപ്പറമ്പ് മക്തബ് ബുക്സ് ആണ് പുസ്തകപ്രസിദ്ധീകരണം നിർവ്വഹിച്ചത്.