പുതുച്ചേരി : സംഗമിത്ര കൺവൻഷൻ സെന്ററിൽ തിങ്ങി നിറഞ്ഞ കലാ-സാംസ്ക്കാരിക പ്രവർത്തകരെ സാക്ഷി നിർത്തി പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡുകൾ സമ്മാനിച്ചു.
ചെന്നൈ എസ്എസ് ന്യൂസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡ് മാഹി സ്വദേശികളായ ചാലക്കര പുരുഷു (സാംസ്കാരികം), കെ.കെ.രാജീവ് (സംഗീതം), ഉത്തമരാജ് മാഹി (സാഹിത്യം), പ്രേമൻ.കെ (ചിത്രം), സതി ശങ്കർ (ചിത്രം), പ്രിയ രഞ്ജിത്ത് കലാക്ഷേത്ര (നൃത്തം), രേണുക വേണുഗോപാൽ (നൃത്തം), ദിവ്യ പ്രീതിഷ് (നൃത്തം) എന്നിവരാണ് ഏറ്റു വാങ്ങിയത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശികൾ പുതുച്ചേരി സർക്കാറിൻ്റെ കലൈമാമണി അവാർഡ് ജേതാക്കൾ കൂടിയാണ്. എം.ജി.രഞ്ചിത്തിന് അച്ചിവ്മെന്റ് അവാർഡും ലഭിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായിയും ആക്ടിവിസ്റ്റുമായ ചാർലസ് മാർട്ടിനാണ് അവാർഡുകൾ സമ്മാനിച്ചത്. ഡോ: പർവീൺ സുൽത്താന,. ഈറോഡ് മഹേഷ്, കലൈമാമണി ജി. ഭാരതി , അഡ്വ.എം.പി. നാഥൻ ,, ഫാദർ ആന്റണി സാമി, കലൈമാമണി വി. രാംദാസ് ഗാന്ധി സംസാരിച്ചു.
നൃത്ത-സംഗീത പരിപാടികൾ അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.