Latest News From Kannur

പാനൂർ സ്കൂൾ കലോത്സവം തുടങ്ങി* 

0

പാനൂർ:

പാനൂർ ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന് പാനൂർ കെ.കെ.വി.എം.ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു.

കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

കുട്ടികളിൽ നന്മയുടെ വിത്തിറക്കാൻ കലാമേളകൾക്ക് കഴിയുന്നുവെന്നും കൂടുതൽ ജാഗ്രത വിദ്യാർഥികളിൽ പുലർത്താൻ സമൂഹം ശ്രദ്ധിക്കേണ്ടതുണ്ടെന്നും എം എൽ എ അഭിപ്രായപ്പെട്ടു.

നഗരസഭ ചെയർമാൻ കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ഗിരീഷ് നമ്പ്യാർ വിശിഷ്ടാതിഥിയായി. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ഷിധിൻ ചൊക്ലി

യെ ഉപഹാരം നൽകി ആദരിച്ചു. കലോത്സവ പോസ്റ്റർ ഡിസൈൻ ചെയ്തവർക്കുള്ള ഉപഹാരം എഇഒ ബൈജു കേളോത്തും, പ്രമോ വീഡിയോ സംവിധായകനുള്ള ഉപഹാര വിതരണം നഗരസഭാ കൗൺസിലർ പി.കെ.പ്രവീണും നിർവ്വഹിച്ചു. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സെക്കീന തെക്കയിൽ, നഗരസഭ വിദ്യാഭ്യാസ സമിതി സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. ഇബ്രാഹിം ഹാജി, നഗരസഭ കൗൺസിലർമാരായ കെ.കെ.സുധീർ കുമാർ, എം.രത്നാകരൻ, പി.ടി.എ പ്രസിഡൻ്റ് പി.കെ.ഷാഹുൽഹമീദ്, പാനൂർ പി.ആർ.എം.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഡോ.സി.എം.ബിഷ, തലശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച്.എം.ഫോറം സെക്രട്ടറി പി.വിനോദ് ,പാനൂർ ഉപജില്ല എച്ച്.എം.ഫോറം സെക്രട്ടറി പി.ടി.സുധീർ, കെ.കെ.വി.എം സ്കൂൾ പാർലമെൻറ് ചെയർപേഴ്സൺ റാനിയ അമീന, പാനൂർ പി.ആർ.എം എച്ച്.എസ്.എസ്. സ്ക്കൂൾ പാർലമെൻ്റ് ചെയർപേഴ്സൺ ഫാത്തിമ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി.അൽഫോൺസ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ജി. ജീജാഭായ് നന്ദിയും പറഞ്ഞു.

ഇന്നലെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.28 ന് സമാപിക്കും.വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.പി.ഉദ്ഘാടനം ചെയ്യും.നഗരസഭ വൈസ് ചെയർപേഴ്സൺ റുക്സാന ഇക്ബാൽ അദ്ധ്യക്ഷത വഹിക്കും.ചലച്ചിത്ര-നാടകനടൻ സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയാകും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രീതാ അശോക് സുവനീർ പ്രകാശനം നടത്തും

Leave A Reply

Your email address will not be published.