പാനൂർ:
മഹിളാ ജനതാദൾ നേതാവും മുൻമന്ത്രി പി.ആർ കുറുപ്പിൻ്റെ സഹധർമ്മിണിയുമായിരുന്ന കെ.പി.ലീലാവതിയമ്മയുടെ ഇരുപത്തിയേഴാം ചരമവാർഷിക ദിനമാചരിച്ചു.പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ രാഷ്ട്രീയ മഹിളാ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു.ശ്രീജ.എം. ചെണ്ടയാട് അദ്ധ്യക്ഷത വഹിച്ചു.പത്മജാ ഭരതൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർജെഡി ദേശീയ കൗൺസിൽ അംഗം ഉഷ രയരോത്ത്, മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു. പി.ഷൈറീന സ്വാഗതം പറഞ്ഞു. സ്മൃതി മണ്ഡപത്തിൽ പത്മജാ ഭരതൻ്റെ നേതൃത്വത്തിൽ
പുഷ്പാർച്ചനയും നടന്നു.