Latest News From Kannur

മഴ മുന്നറിയിപ്പിൽ മാറ്റം; ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യത

0

സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്.

ഇന്നു മഴയുടെ ശക്തി പൊതുവിൽ കുറയാനാണ് സാധ്യതയെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു പൊതുവിൽ മഴ ദുർബലമാകാനാണ് സാധ്യത. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഇന്നു യെല്ലോ അലർട്ടെങ്കിലും പ്രഖ്യാപിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.