ചാലക്കര ദേശം കൂട്ടായ്മയുടെ സ്ഥാപക നേതാവ് പി.പി.റിനേഷിൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണവും ധനസഹായ വിതരണവും നടന്നു. വായനശാല ഗ്രണ്ടിൽ നടന്ന അനുസ്മരണ യോഗത്തിൽ ചാലക്കര ദേശം പ്രസിഡണ്ട് കെ.പി.വത്സൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ മുഖ്യഭാഷണം നടത്തി. റിനേഷിൻ്റെ കുടുംബത്തിനുള്ള സഹായധനം സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാർ കൈമാറി. മുതിർന്ന കർഷകൻ വി.ശ്രീധരൻ മാസ്റ്റർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ, മയ്യഴി നഗരസഭ മുൻ കൗൺസിലർ സത്യൻ കേളോത്ത്, കവി ആനന്ദ് കുമാർ പറമ്പത്ത്, സഹകാരി പായറ്റ അരവിന്ദൻ, വായനശാല സിക്രട്ടറി എം.ശ്രീജയൻ, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, മുൻ യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് അൻസിൽ അരവിന്ദ്, ഹാരീസ് പരന്തിരാട്ട്,
പി.പി.രാജേഷ്, നസീർ കേളോത്ത്, സന്ദീവ്.കെ.വി, കെ.ചിത്രൻ, കെ.ടി.സജീവൻ, വിനോദ്, ദേവൻ അച്ചമ്പത്ത് സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.