Latest News From Kannur

കാമുകിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ച് തെയ്യം കലാകാരൻ തൂങ്ങിമരിച്ചു

0

കണ്ണൂർ : കാമുകിക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചശേഷം യുവ തെയ്യം കലാകാരൻ വാടക വീട്ടിലെ സീലിംങ് ഫാനിൽ കെട്ടിതൂങ്ങി മരിച്ചു.

കണ്ണൂർ മനിശേരി കോൾതുരുത്തിയിലെ കുടുക്ക വളപ്പിൽ സൂരജിന്റെ മകൻ പി.കെ.അശ്വന്താണ്(25) മരണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പുഴാതി പൊടിക്കുണ്ടിലെ വാടക വീട്ടിലാണ് അശ്വന്തും സഹോദരനും താമസിക്കുന്നത്. അമ്മ വിദേശത്താണ്. രണ്ട് ദിവസമായി അശ്വന്ത് ഫോണെടുക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും വീടിൻ്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് അശ്വന്തിനെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. അശ്വന്തിൻ്റെ സഹോദരൻ കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയതായിരുന്നു. ശനിയാഴ്ച വൈകീട്ട് അശ്വന്ത് തൻ്റെ കാമുകിയെ ഫോണിൽ വിളിച്ച് ആത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രെ. എന്നാൽ അശ്വന്ത് പതിവായി ഇങ്ങനെ പറയുന്നതിനാൽ പെൺകുട്ടി ഇതത്ര കാര്യമാക്കിയിരുന്നില്ലത്രെ. വടക്കേമലബാറിലെ മിക്ക ക്ഷേത്രങ്ങളിലും അശ്വന്ത് കോലമണിഞ്ഞിട്ടുണ്ട്. നല്ല മുഖത്തെഴുത്ത് കലാകാരൻ കൂടിയാണ്. കണ്ണൂർ ടൗൺ എസ്ഐ എ. അനിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.