പാനൂർ :
ബിഎംഎസ് നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യവുമായി മാക്കൂൽ പീടിക നിന്ന് പത്തായക്കുന്നിലേക്ക് പദയാത്ര നടത്തി. ജില്ല ജോ.സെക്രട്ടറി കെ. ടി. കെ. ബിനീഷ് ജാഥ ക്യാപ്റ്റൻ കെ. പി. ജിഗീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വി.കെ രവീന്ദ്രൻ ജാഥ മാനേജർ ആയിരുന്നു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.പത്തായക്കുന്നിൽ നടന്ന സമാപന സമ്മേളനം ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം. പി. രാജീവൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബി എം എസ് ജില്ലാ ജോ. സെക്രട്ടറി കെ. ടി. സത്യൻ, മേഖലാ പ്രസിഡന്റ് വി. കെ. രവീന്ദ്രൻ, ട്രഷറർ സന്തോഷ്, വൈസ് പ്രസിഡണ്ട് ഷാജി എന്നിവർ പ്രസംഗിച്ചു.