പാനൂർ :
എസ് വൈ എസ് പാനൂർ സോൺ സ്നേഹ സഞ്ചാരം സമാപിച്ചു.
സ്നേഹ സഞ്ചാരം മേലെ ചമ്പാട് നിന്ന് ആരംഭിച്ച് കല്ലിക്കണ്ടിയിൽ സമാപിച്ചു.
ജില്ലാ ഓർഗനൈസേഷൻ സെക്രട്ടറി നവാസ് കൂരാറ സ്നേഹ സഞ്ചാരം ഫ്ലാഗ് ഓഫ് ചെയ്തു. എസ് വൈ എസ് സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 19 ന് പാറാട് വെച്ച് നടക്കുന്ന സ്നേഹ ലോകം പരിപാടിയുടെ ഭാഗമായാണ് പരിപാടികൾ. സോൺ പരിധിയിലെ യൂനിറ്റുകളിലേക്ക് സ്നേഹ സഞ്ചാരം യാത്ര നടത്തിയത്.
ഫസ് ലുദ്ദീൻ സഖാഫി, താജുദ്ദീൻ സഖാഫി, മുനീർ വി. പി, സലീം ബി. പി., മുഹമ്മദ് കെ. പി ,അജ്മൽ മാസ്റ്റർ, ടി.ടി. അബ്ദുറഹ്മാൻ, ശിഹാബ് സഖാഫി, മർസൂഖ് നൂറാനി, മുസമ്മിൽ സഖാഫി, സാഹിർ പന്ന്യന്നൂർ, സലീം സഖാഫി, അനസ് സഖാഫി, സഫ് വാൻ നൂറാനി നേതൃത്വം നൽകി.