സാമ്പത്തിക ഇടപാടുകളെപ്പറ്റി പരാതി: ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ ഇഡി തടഞ്ഞു; കസ്റ്റഡിയില്‍ അല്ലെന്ന് ഫസല്‍
കൊച്ചി: എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് നാടകീയമായി ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തശേഷം ഫസല്‍ ഗഫൂറിനെ വിട്ടയച്ചു. ഫസല്‍ ഗഫൂറും കുടുംബവും നെടുമ്പാശേരി വിമാനത്താവളം വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷപകരെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത്. യാത്ര തടഞ്ഞതിനെത്തുടര്‍ന്ന് ഫസല്‍ ഗഫൂര്‍ കോഴിക്കോട്ടേക്ക് തിരിച്ചു പോയതായാണ് വിവരം.
പരാതിയുടെ അടിസ്ഥാനത്തിൽ മുമ്പ് രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇഡി കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ഫസൽ ഗഫൂർ പറഞ്ഞു. നേരത്തെ നിശ്ചയിച്ച വിദേശയാത്ര ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചിരുന്നു എന്നും ഫസൽ ഗഫൂർ പറഞ്ഞു.