തലശേരി :
കതിരൂർ ടി. കെ. ദിലീപ് കുമാർ എഴുതി മുദ്രപത്രം പ്രസാധകവേദി പ്രസിദ്ധീകരിക്കുന്ന വീടാരത്തോട് എന്ന കവിത 11 ന് പ്രകാശനം ചെയ്യും. തലശ്ശേരി പ്രസ്ഫോറം ഹാളിൽ 11 ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തലശ്ശേരി നഗരസഭാദ്ധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ പുസ്തക പ്രകാശനം നിർവ്വഹിക്കും. ഫാദർ ഡോ. ജി എസ് ഫ്രാൻസിസ് പുസ്തകം ഏറ്റുവാങ്ങും. ഡോ.വിജയൻ ചാലോട് ഗ്രന്ഥപരിചയം നടത്തും. പി. ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കെ. തിലകൻ ചൂര്യയി ചന്ദ്രൻ മാസ്റ്റർ, ഒ.പി ശൈലജ, എൻ. സിറാജുദ്ദീൻ , എം.രാജീവൻ മാസ്റ്റർ എന്നിവർ ആശംസ പറയും.
വി.ഇ കുഞ്ഞനന്തൻ സ്വാഗതവും അഡ്വ. കെ.സി. മുഹമ്മദ് ശബീർ നന്ദിയും പറയും.