മാഹി : അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കുക, വഴിയോര കച്ചവട നിയമം കർശനമായി നടപ്പിലാക്കണമെന്നും, അനധികൃത വ്യാപാരത്തിന് തടയിടണമെന്നും ആവശ്യപ്പെട്ട്കേരള വ്യാപാരി വ്യവസായി ന്യൂമാഹി യൂണിറ്റ് ന്യൂമാഹി ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം നജ്‌മ ഹാഷിം ഉദ്ഘാടനം ചെയ്തു. കലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈ.എം.
അനിൽകുമാർ സ്വാഗതവും ഷിനോഫ് നന്ദിയുംപറഞ്ഞു.
ചിത്രവിവരണം: നജ്‌മ ഹാഷിം ഉദ്ഘാടനം ചെയ്യുന്നു.