പാനൂർ :
വർധിച്ചുവരുന്ന വഴിയോര വ്യാപാരം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഏരിയ സെക്രട്ടറി പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രമേഷ് ബാബു അധ്യക്ഷത വഹിച്ചു. താഴെ ചമ്പാട് യൂനിറ്റ് സെക്രട്ടറി കെ. രാജൻ സ്വാഗതം പറഞ്ഞു. മാർച്ചിന് ശേഷം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. ഇ.കെ. സുകുമാരൻ, ടി. ദാമോദരൻ, ഷംജിത്ത്, ജി.ടി.കെ. ബാബു, പി.പി. ബാബുരാജ്, കെ.കെ. പ്രവീൺ, പ്രകാശൻ എന്നിവർ പങ്കെടുത്തു