മയ്യഴി : പാർക്കിൻസൺസ് രോഗബാധിതരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയ്ക്ക് ‘ജൻവാണി 90.8 എഫ്.എം’ കമ്മ്യൂണിറ്റി റേഡിയോ മുൻകൈ എടുക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വളയരെയേറെ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് പാർക്കിൻസൺസ്. എന്നാൽ തികച്ചും വ്യക്തിപരവും പകർച്ചവ്യാധിയല്ലാത്തതുമായ പൂർണ്ണമായും മാറാൻ സാദ്ധ്യതയില്ലാത്തതുമായ ഈ അസുഖത്തെ ഒട്ടേറെ അറിവുകൾ കൊണ്ട് നിയന്ത്രിച്ച് കൊണ്ട് ജീവിതകാലം നീട്ടി കൊണ്ടുപോകാനാകും. തികച്ചും സൗജന്യമായി നൽകുന്ന ഈ സേവനത്തിൽ ഗ്രൂപ്പിൽ ചേരുന്ന അംഗങ്ങൾക്ക് തമ്മിൽ അവരവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഈ അസുഖത്തിന്റെ ചികിത്സയുടെ പേരിൽ ആസൂത്രിതമായി നടക്കുന്ന കൊള്ളയെയും, കള്ളനാണയങ്ങളെ തിരിച്ചറിയാനും സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ഏക ലക്ഷ്യം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും സേവനങ്ങളെ കോർത്തിണക്കിക്കൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഗ്രൂപ്പിൽ അംഗങ്ങളാകാൻ താൽപര്യമുള്ളവർ പേര്, വിലാസം, സ്ഥലം, ജില്ല, വാട്ട്സ് ആപ്പ് നമ്പർ എന്നിവ സഹിതം 871 444 9000 എന്ന നമ്പരിൽ ബന്ധപ്പെടുക.