പാനൂർ :
മൊകേരി ഈസ്റ്റ് യു.പി സ്കൂളിൽ ചെസ്സ് അക്കാദമി ഉദ്ഘാടനവും സ്കൂൾ തല മത്സരവും നടന്നു. അക്കാദമിയുടെ ഉദ്ഘാടനം മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വത്സനും സ്കൂൾ തല ചെസ്സ് മത്സരം ഉദ്ഘാടനം കണ്ണൂർ ചെസ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ. സനിൽ മാസ്റ്ററും നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.വി. സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷത
വഹിച്ച ചടങ്ങിന് എസ്. ആർ. ജി. കൺവീനർ ആദർശ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ അരവിന്ദൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, പ്രേമരാജൻ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് വിനോജ് എന്നിവർ പ്രസംഗിച്ചു. അക്ഷയ് മാസ്റ്റർ നന്ദി പറഞ്ഞു..