മാഹി : മാഹിയിലേക്കുള്ള പ്രധാന പാതയായ പള്ളൂർ – പന്തക്കൽ റോഡിൽ വശങ്ങളിൽ വളർന്ന കാടുകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു. നടന്നു പോകുന്നവരാണ് ഏറെ പ്രയാസം നേരിടുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡരികിലെ ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന കാടിനോട് ചേർന്നു നിൽക്കേണ്ട അവസ്ഥയാണ് – പന്തക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മൂലക്കടവ് മദ്രസ എന്നിവിടങ്ങളിലേക്ക് നടന്നു പോകുന്ന കുട്ടികളും അപകട ഭീഷണിയിലാണ്. കുറ്റിക്കാട്ടിൽ മാലിന്യക്കവറുകളും നിറഞ്ഞിട്ടുണ്ട്.
പന്തോ കൂലോത്ത് മുക്കിൽ വളവ് തിരിവുള്ള റോഡിൽ കാട് കാരണം വാഹനങ്ങൾ വരുന്നത് കാണുന്നുമില്ല. മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതരാണ് റോഡ് വൃത്തിയാക്കേണ്ടത് – മഴ മാറി നിന്നിട്ടും അധികൃതർ പ്രവൃത്തി നടത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.