പെരിങ്ങത്തൂർ :
പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ കടവ് റോഡിൽ കുട്ടികളുടെ പാർക്ക്, ഉദ്യാനം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം നിർവ്വഹിച്ചു. കൗൺസിലർ എം.പി. കെ. അയൂബ് അധ്യക്ഷനായി. അമൃത് 2.0 പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന പാർക്ക് പദ്ധതി മുൻ ചെയർമാൻ വി.നാസർ വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, പി.കെ. ഇബ്രാഹിം ഹാജി, എ.എം. രാജേഷ് , എൻ.എ. കരീം, അൻസാർ അണിയാരം, പ്രീത അശോക്, കെ.കെ. സുധീർ കുമാർ, മുസ്തഫ കല്ലുമ്മൽ, സി.എച്ച്. സ്വാമി ദാസൻ, ആസൂത്രണ സമിതി ചെയർമാൻ ടി.ടി. രാജൻ, പി.ഖാലിദ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അമൃത് പദ്ധതിയിൽ 82 ലക്ഷവും നഗരസഭയുടെ എട്ട് ലക്ഷവും ചേർത്ത് 90 ലക്ഷം രൂപയുടെതാണ് പദ്ധതി.