Latest News From Kannur

തമിഴ്‌നാട് എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; 9 തൊഴിലാളികള്‍ മരിച്ചു

0

തമിഴ്‌നാട്ടിലെ എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ അപകടം. 9 തൊഴിലാളികള്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പവര്‍ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രെയിമാണ് തകര്‍ന്നു വീണത്. പലരുടെയും തലയ്ക്കാണ് പരുക്കേറ്റത്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

Leave A Reply

Your email address will not be published.