മാഹി ബസിലിക്ക ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് മയ്യഴി നഗരസഭയുടെ ചന്തലേലം തകൃതിയായി നടക്കുന്നതിനടയിൽ പ്രതിക്ഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. മാഹി മുൻസിപ്പാൽ മൈതാനത്ത് നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ചന്തലേല വേദിക്കു മുന്നിലാണ് പ്രതിക്ഷേധവുമായി വ്യാപാരികളെത്തിയത്. മാഹി പള്ളിക്കു മുന്നിലുള്ള മുനിസിപ്പാൽ കോoപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലുള്ള സ്ഥലം ലേലം ചെയ്യാൻ തുടങ്ങിയതോടെയാണ് ലേല നടപടി തടഞ്ഞു കൊണ്ട് വ്യാപാരികൾ പ്രതിക്ഷേധിച്ചത്. വ്യാപാരി നേതാക്കളായ കെ.കെ.അനിൽ കുമാർ, ഷാജി പിണക്കാട്ട്, ഷാജു കാനത്തിൽ, കെ.കെ.ശ്രീജിത്ത്, കെ.കെ.ഷെഫിർ, മുഹമ്മദ് ഫൈസൽ, നൗഫൽ എന്നിവരാണ് പ്രതിക്ഷേധത്തിന് നേതൃത്വം നൽകിയത്. തുടർന്ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ വ്യാപാരി നേതാക്കളുമായി നടത്തിയ അനുരജ്ഞന ചർച്ചയിൽ, ഷോപ്പുകൾക്കു മുന്നിലുള്ള സ്ഥലം ലേലം ചെയ്യാനുള്ള നടപടിയിൽ നിന്നും നഗരസഭ അധികൃതർ പിന്മാറി.
Sign in
Sign in
Recover your password.
A password will be e-mailed to you.